വ‌ർക്കല: വർക്കല റെയിൽവേ സ്റ്റേഷൻ - മുണ്ടയിൽ റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ പിന്നിടുന്നു. നിരവധി തവണ നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും നഗര സഭ അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കാൽ നടയാത്ര പോലും ദുസഹമായി തീർന്നിട്ടുണ്ട്. അത്യാവശ്യ കാര്യത്തിന് സവാരി പോകുന്നതിന് ഓട്ടോറിക്ഷ പോലും റോഡിന്റെ അവസ്ഥ മൂലം ഇവിടേയ്ക്ക് വരാറില്ല. എത്രയും വേഗം റോഡ് റീടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.