dog

ലണ്ടൻ: കൊറോണ കാരണം അടച്ചിടൽ നടപ്പാക്കിയതോടെ പുത്തിറങ്ങാനാവുന്നില്ല. എന്നുവച്ച് അരുമയായ വളർത്തുനായയെ പുറത്തിറങ്ങി നടക്കാൻ അനുവദിക്കാതിരിക്കുന്നതെങ്ങനെ? ഇതിന് കിടിലനൊരു പോംവഴിയുമായി എത്തിയിരിക്കുകയാണ് സൈപ്രസുകാരനായ യുവാവ്. നായയുടെ സഹായത്തിന് ഒരു ഡ്രോണാണ് കക്ഷി ഏർപ്പെടുത്തിയത്.

നായയുടെ ചങ്ങലയിൽ നീളമുള്ള ഒരു ചരട് കെട്ടും. ഇൗ ചരട് ഡ്രോണിൽ ബന്ധിക്കും. ഡ്രോണിന്റെ പൂർണ നിയന്ത്രണം യുവാവിന്റെ കൈകളിലായിരിക്കും. അനുവദിച്ചിട്ടുള്ള പരിധിവിട്ട് നായ മുന്നോട്ടുപോകാൻ ശ്രമിച്ചാൽ ഡ്രോൺ പിന്നോട്ടുപറത്തി നായയെ പരിധിയിലാക്കും. നിശ്ചിത സമയം കഴിഞ്ഞാൽ നായയെ വീട്ടിലെത്തിക്കുകയും ചെയ്യും.

നായയ്ക്കുവേണ്ടി ഡ്രോണിനെ കൂട്ടുപിടിച്ച യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെങ്കിലും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണിപ്പോൾ.