പാലോട്: നന്ദിയോട് ചെറ്റച്ചൽ റോഡിൽ കടുവാച്ചിറ ജനവാസ കേന്ദ്രം ഇപ്പോൾ മാലിന്യ നിക്ഷേപകരുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ റോഡിൽ തള്ളിയിരിക്കുന്ന മാലിന്യം കാരണം ജനങ്ങ ൾ പൊറുതിമുട്ടി. കഴിഞ്ഞ ദിവസം നിരവധി പ്ലാസ്റ്റിക് വീപ്പകളിലാക്കി കോഴി വേസ്റ്റ് തള്ളിയത് പ്രദേശത്തെ ജനജീവിതം ദുസഹമാക്കി. സംസ്കരണ സംവിധാനമില്ലാത്ത അറവ് ശാലകൾ നിരവധിയാണ് പ്രദേശത്ത് ഉള്ളത്. ഈ പ്രദേശത്തെയും മറ്റ് ദൂരെ സ്ഥലങ്ങലിൽ നിന്നും എല്ലാം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി യിരിക്കുകയാണ് ഇവിടം. രാത്രി കാലങ്ങളിൽ ലോറിയിലും മറ്റു വാഹനങ്ങളിലും കൊണ്ടുവന്ന് ചാക്കു കണക്കിന് മാലിന്യം റോഡിൽ തള്ളും. മാലിന്യത്തോടൊപ്പം ഉണ്ടായിരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ കഴക്കുട്ടത്തുള്ള പ്രശസ്തമായ സൂപ്പർ മാർക്കറ്റിൻ്റെ പേരാണ് ഉണ്ടായിരുന്നത. അതിനാൽ മാലിനും ഈ ഭാഗത്തു നിന്നുള്ളതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വേസ്റ്റ് തള്ളിയതിന് സമീപത്തായി നൂറ് കണക്കിനു വീടുകളും പ്രശസ്തമായ ജവഹർ നവോദയ വിദ്യാലയവും സ്ഥിതി ചെയ്യുന്നുണ്ട്. കുടിവെള്ള പ്രശ്നം രൂക്ഷമായ ഈ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഈ മാലിന്യം കൂടി കലർന്നതിനാൽ കുടിവെള്ള പ്രശ്നം വളരെ വലുതാണ്. മഴക്കാലം തുടങ്ങിയാൽ പല തരത്തിലുള്ള പകർച്ചാ വ്യാധികൾ പ്രദേശം കീഴടക്കുമെന്ന ഭീതിയിലാണ് ജനം.