
പോത്തൻകോട്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അയിരുപ്പാറ റസിഡന്റ്സ് അസോസിയേഷൻ നിർമ്മിച്ച 2000 മാസ്‌കുകളുടെ വിതരണോദ്ഘാടനം അസോസിയേഷൻ രക്ഷാധികാരി പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി. കൃഷ്‌ണൻ നായർ, സെക്രട്ടറി എസ്. രാമഭദ്രൻ, ജോ. സെക്രട്ടറി കെ. സോമൻ നായർ, വൈസ് പ്രസിഡന്റ് എസ്. രവീന്ദ്രൻ നായർ, ഖജാൻജി എൻ. അമ്പിളി കുമാർ, എസ്. വേണു, രവീന്ദ്രനാഥ്, സദാശിവൻ നായർ, പ്രദീപ്കുമാർ തുടങ്ങിയവർ പങ്കടുത്തു. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജംഗ്ഷനിൽ ഹാൻഡ് വാഷ് കിയോസ്‌ക് സ്ഥാപിച്ചു.