കാട്ടാക്കട:മരുമകൾ മരിച്ച് മൂന്നാംനാൾ അമ്മാവനും മരിച്ചു. കാട്ടാക്കട പൊന്നറ ദേവാങ്കണത്തിൽ സുനിൽകുമാറിന്റെ ഭാര്യ ടി.ആർ.രേഖ(47)ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഹൃദായാഘാതത്തെ തുടർന്ന് മരിച്ചു.ഞായറാഴ്ച സംസ്ക്കാരവും നടത്തി.തിങ്കളാഴ്ച വൈകിട്ട് സുനിൽ കുമാറിന്റെ പിതാവ് കൂവളശ്ശേരി ദേവാങ്കണത്തിൽ റിട്ട.എസ്.ഐ.ശർമ്മോധരൻപിള്ള(76) മരിച്ചു.വീരണകാവ് അരുവിക്കുഴിയിലെ മകൾ രാജശ്രീയുടെ വീട്ടുവളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടത്തി.വസന്തകുമാരി ഭാര്യയും,രാജശേഖരൻ നായർ(എസ്.ഐ.വെള്ളറട സ്റ്റേഷൻ) മരുമകനാണ്. രേഖയുടെ സഞ്ചയനം വെള്ളിയാഴ്ചയും ശർമ്മോധരൻപിള്ളയുടെത് ഞായറാഴ്ചയും നടക്കും.