general

ബാലരാമപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂങ്കോട് കാരുണ്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പൂങ്കോട് സ്വിമ്മിംഗ് പൂൾ ജംഗ്ഷനിൽ സ്ഥാപിച്ച ഹാൻഡ് വാഷ് കോർണർ ബാലരാമപുരം സി.ഐ ജി. ബിനു ഉദ്ഘാടനം ചെയ്തു. ജനങ്ങൾ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ അനുപമ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അംബികാദേവി,​ മുൻ മെമ്പ‌ർ സി.ആർ. സുനു,​ ഫൗണ്ടേഷൻ ഭാരവാഹികളായ ആർ.വി. അജിത് കുമാർ,​ രാജീവ്,​ ശോഭനൻ, കുന്നുവിള കൃഷ്ണൻകുട്ടി,​ പ്രജികുമാർ,​ വിശ്വംഭരൻ,​ മുടവൂർപ്പാറ ശശി,​ സന്തോഷ്,​ രാഗിണി,​ കുശലകുമാരി,​ സാധുശോഭന,​ അബിത,​ അംഗൻവാടി വർക്കർ അശ്വതി,​ ആശാവർക്കർ ഗീത തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.