trump
trump

വായിൽ വരുന്നതൊക്കെ മുൻപിൻ നോക്കാതെ അതുപോലെ വിളിച്ച് പറയുന്ന ലോക നേതാവാണ് ട്രംപ്. കൊറോണയെ പ്രതിരോധിക്കാൻ മലേറിയയ്ക്ക് ചികിത്സിക്കുന്ന കൊറോക്വിൻ എന്ന മരുന്ന് അമേരിക്കയിൽ മൊത്തം വിതരണം ചെയ്യുമെന്നും ഇതിന് എഫ്.ബി.ഐ ഉടനെ അംഗീകാരം നൽകുമെന്നും ട്രംപ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പിന്നാലെ എഫ്.ബി.ഐ ഡയറക്ടർ ടിവിയിൽ പ്രത്യക്ഷപ്പെട്ട് ട്രംപ് പറഞ്ഞത് ചിന്താക്കുഴപ്പം സൃഷ്ടിക്കുമെന്നും എഫ്.ബി.ഐ ഇതിന് അംഗീകാരം നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തുറന്നടിച്ചു. മറ്റൊരു പത്രസമ്മേളനത്തിൽ രണ്ട് മരുന്നുകളുടെ പേരു പറഞ്ഞിട്ട് ഇത് രണ്ടും യോജിപ്പിച്ച് നൽകിയാൽ കൊറോണയെ തടയാമെന്ന് പറഞ്ഞു. മാത്രമല്ല എല്ലാവർക്കും വേണ്ട എല്ലാ സൗകര്യങ്ങളും ആശുപത്രികളിലുണ്ടെന്നും വച്ചടിച്ചു. ഇതിന് പിന്നാലെ ആരോഗ്യ സംഘടനയിലെ പ്രമുഖർ ടിവിയിൽ വന്ന് അങ്ങനെ മരുന്ന് കൂട്ടിച്ചേർത്ത് നൽകിയാലൊന്നും കൊറോണ മാറില്ലെന്നും പകർന്ന് പിടിച്ചാൽ ആശുപത്രി സൗകര്യങ്ങൾ തികച്ചും അപര്യാപ്തമായി മാറുമെന്നും വെളിപ്പെടുത്തി.ട്രംപിനെ കളിയാക്കാനായി ടിവി ഷോ നടത്തുന്നവർ ഇതെല്ലാം ഏറ്റുപിടിക്കുകയും ചെയ്തു. അങ്ങനെ കൊറോണാക്കാലത്തും ട്രംപ് തന്നെ മുഖ്യവാർത്താ താരം.

അമേരിക്കയിലെ ജനങ്ങൾ വില നൽകുന്നത് അതാത് വിഷയങ്ങളിലെ വിദഗ്ദ്ധർ പറയുന്നതിനാണ്. അല്ലാതെ ട്രംപ് പറയുന്നതിനല്ല.ഒരു അമേരിക്കൻ ഡോക്ടർ ജനങ്ങളോട് പറഞ്ഞത് 'മണം തോന്നുന്നില്ലെങ്കിലും ആഹാരത്തിന് രുചിക്കുറവ് തോന്നിയാലും നിങ്ങൾ കൊറോണയെ സംശയിക്കണമെന്നാണ്. സാധാരണ ചുമ പ്രശ്നമില്ല. വരണ്ട ചുമയാണെങ്കിൽ സമയം കളയരുത്. ആശുപത്രിയിൽ പോകണം. കൊറോണ ആയിരിക്കാം. കാരണം അവൻ അനുവാദം ചോദിക്കാതെ അകത്ത് കയറുന്ന ശത്രുവാണ്.