കാട്ടാക്കട:കൊറോണക്കെതിരെ ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങളുമായി മൈലോട്ടുമൂഴി ജനത ഗ്രന്ഥശാലാ പ്രവർത്തകരും.കൈകഴുകൽ കേന്ദ്രങ്ങൾ ഒരുക്കി.ലഘുലേഖകൾ വിതരണം ചെയ്തു.പുസ്തക വിതരണ സമയം വൈകിട്ട് 4 മുതൽ 5:30 വരെ ആയി പരിമിതപ്പെടുത്തി.റിക്രിയേഷൻ പ്രവർത്തനങ്ങൾ ഒഴിവാക്കി.മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പായ ജനത യൂത്ത് എക്സലൻസ് ഓൺലൈൻ രീതിയിലേക്ക് മാറ്റി.പ്രതിവാര പരീക്ഷകളും ഓൺലൈൻ രീതിയിൽ നടത്തും.കോഴ്സിന് താല്പര്യമുള്ളവർ 9544917693 എന്ന നമ്പറിൽ ബന്ധപ്പെടുക.