വെഞ്ഞാറമൂട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ശുചീകരണ - ബോധവത്കരണ പ്രവർത്തനങ്ങളുമായി വെഞ്ഞാറമൂട് ഫയർഫോഴ്സ് സംഘം മാതൃകാ പ്രവർത്തനങ്ങൾ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഫയർ ആൻഡ് റസ്ക്യൂ സർവീസിന്റെ കീഴിൽ പ്രത്യേക പരിശീലനം നേടിയ സിവിൽ ഡിഫൻസിൽപ്പെട്ട 17 അംഗ ടീം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ, ടൗൺ, വേളാവൂർ ജംഗ്ഷൻ, ബിവറേജ്സ് ഔട്ട്ലെറ്റ്, പോത്തൻകോട് ടൗൺ, ബസ് ഡിപ്പോ എന്നിവിടങ്ങൾ ശുചീകരിച്ചു. ജനങ്ങൾ വീടും പരിസരവും കച്ചവടസ്ഥാപനങ്ങളും അണുവിമുക്തമാക്കി സൂക്ഷിക്കണമെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ആഫീസർ. ജെ. രാജേന്ദ്രൻ നായർ, ഫയർ ഓഫീസർമാരായ സന്തോഷ്, സനിൽ, ലിനു എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.