കടയ്ക്കാവൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ 22 കുടുംബശ്രീ യൂണിറ്റുകൾ രംഗത്തെത്തി. വാർഡിലെ വീടുകൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ, വ്യക്തി ശുചിത്വം പാലിക്കേണ്ടത് എങ്ങനെ, കൈ കഴുകലിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് ബോധവത്കരണം നടത്തി. അറുപതുവയസിനു മുകളിൽ ഉള്ളവർ, കിടപ്പു രോഗികൾ, കുട്ടികൾ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി ഗുരുതര രോഗങ്ങൾ ഉള്ളവരുടെ പേര് വിവരങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തി. കൂടാതെ അഞ്ചുതെങ്ങ് ജംഗ്ഷൻ ഉൾപ്പെടെ മാലിന്യം കുന്നുകൂടി കിടക്കുന്ന പ്രദേശങ്ങൾ ശുദ്ധീകരിച്ച് ക്ലോറിൻ, ലോഷൻ തുടങ്ങിയവ തളിക്കുകയും ചെയ്തു. കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ആട്ടോ ഡ്രൈവർമാരും, നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.