പാറശാല: കടുത്ത ചൂടും വെള്ളക്ഷാമവും നേരിടുന്ന ഈ സാഹചര്യത്തിലും കടുത്ത വേനലിലും നിറഞ്ഞ് തുളുമ്പുന്ന തീർത്ഥക്കുളമാണ് ഗാന്ധിതീർത്ഥം എന്നറിയപ്പെടുന്ന ചെങ്കൽ വലിയകുളം. 21 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഗാന്ധിതീർത്ഥത്തിലെ ജല സമ്പത്ത് മൂലം പ്രദേശത്തെ പത്ത് കിലോ മീറ്ററോളം വരുന്ന വീടുകളിലെ കിണറുകളും ജലസമൃദ്ധമാണ്. കാർഷിക പഞ്ചായത്ത് കൂടിയായ ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് മത്സ്യകൃഷിക്കും കാർഷിക വിളകൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ കുളത്തിലെ വെള്ളം.
2 കിലോമീറ്റർ ദൈർഘ്യമുള്ള കുളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സംഘടനകളാണ് യോഗ, കായിക പരിശീലനങ്ങളും ഇവിടെ നടത്താറുണ്ട്. കഴിഞ്ഞ കുറേ കാലമായി കാട്മൂടി നാശത്തിന്റെ വക്കിലെത്തിയ കുളം നവീകരിച്ച് ജനോപകാരപ്രദമാക്കണമെന്ന് നാട്ടുകാരുടെ തീരുമാനമാണ് ഇന്ന് ഈ കുളം ജല സമ്പുഷ്ടമായത്.