ആറ്റിങ്ങൽ:പാലസ് ലയൺസ് ക്ലബിന്റെ സഹകരണത്തോടെ ആറ്റിങ്ങൽ സബ് ജയിലിൽ മാസ്ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു.ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദ്ദേശപ്രകാരം കൊറോണ പ്രതിരോധിക്കാൻ മാസ്ക് കിട്ടാനുള്ള ബുദ്ധിമുട്ടും വില വർദ്ധനവും കണക്കിലെടുത്താണ് ആറ്റിങ്ങൽ സബ് ജയിൽ സൂപ്രണ്ട് പാട്രിക്കിന്റെ നേതൃത്വത്തിൽ മാസ്ക് യൂണിറ്റ് ആരംഭിച്ചത്.ഇതിനാവശ്യമായ തയ്യൽ മെഷീൻ ആറ്റിങ്ങൽ പാലസ് ലയൺസ് ക്ലബ് പ്രസിഡന്റ് ശിവരാജനിൽ നിന്നും ജയിൽ സൂപ്രണ്ട് ഏറ്റു വാങ്ങി.മാസ്ക് ഒന്നിന് 10 രൂപ നിരക്കിൽ പുറത്ത് വിതരണം ചെയ്ത് തുടങ്ങി.ആദ്യം നിർമ്മിച്ച 500 മാസ്ക് ലയൺസ് ക്ലബ് ഭാരവാഹികൾ വാങ്ങി വിതരണം ചെയ്തു.ലയൺ സെക്രട്ടറി ശശി,​ട്രഷറർ വിശ്വകുമാർ,​എക്സികുട്ടീവ് അംഗങ്ങളായ ഏ‌‌ർണസ്റ്റ്, മുഹമ്മദ് താഹ,കിച്ചു ചിറയിൻകീഴ്,സുദർശനൻ,ഫസലുദീൻ എന്നിവർ പങ്കെടുത്തു.