ഉഴമലയ്ക്കൽ:എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയിലെ ലക്ഷീമംഗലം ദേവീക്ഷേത്രത്തിൽ കൊറോണ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം ഭക്തജനങ്ങളുടെ സന്ദർശനം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തി വച്ചു.എന്നാൽ നിത്യപൂജകൾ മുടക്കമില്ലാതെ നടക്കും.എല്ലാപേരും ഇതുമായി സഹകരിക്കണമെന്ന് സെക്രട്ടറി സി.വിദ്യാധരൻ അറിയിച്ചു.