congress

പാറശാല: കൊറോണാ വൈറസ് വ്യാപനത്തിനെതിരെ പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ്ക്ക് വിതരണം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്‌ഘാടനം ചെയ്തു. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രഭാകരൻ തമ്പി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി. ബാബുക്കുട്ടൻ നായർ, കൊറ്റാമം വിനോദ്, മണ്ഡലം പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ, ഡി.സി.സി അംഗം അഡ്വ. ജോൺ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കൊറ്റാമം മോഹനൻ, പാറശാല വിജയൻ, സുരേഷ് ആടുമൻകാട്, അഡ്വ.ജാഷർ ഡാനിയേൽ, രാമചന്ദ്രൻ നായർ, പ്ലാവിള ശ്രീകുമാർ, എസ്.കെ. ഗോപകുമാർ, വി.കെ. ജയറാം, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻ ചന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജിത്ത്, പഞ്ചായത്ത് അംഗങ്ങളായ നിർമ്മല കുമാരി, ലാലി, മണ്ഡലം കമ്മിറ്റി നേതാക്കളായ വേലപ്പൻ നായർ, വിൻസർ, എൻ.എസ്. ബിജു, പി.ആർ. സുനിൽ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.