വെള്ളറട:പനച്ചമൂട് വെള്ളച്ചിപ്പാറ ശ്രീഭദ്രകാളിക്കുന്ന് ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും കാളിയൂട്ട് മഹോത്സവവും കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ പൂർണമായും ഒഴിവാക്കി.ആചാര പ്രകാരമുള്ള ക്ഷേത്ര പൂജകൾ മാത്രം നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ബാലരാമപുരം: തലയൽ പുള്ളിയിൽ പെരിങ്ങോലിപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 26 മുതൽ 28 വരെ നടത്താനിരുന്ന ഈ വർഷത്തെ മീനഭരണി മഹോത്സവം സർക്കാരിന്റെ കെറോണ ജാഗ്രത നിർദ്ദേശത്തെത്തുടർന്ന് മാറ്റിവച്ചതായി ക്ഷേത്രജനറൽ സെക്രട്ടറി അറിയിച്ചു.