വെള്ളറട: കെ.എസ്.ആർ.ടി.സി വെള്ളറട ഡിപ്പോ പാറശാല ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഡിപ്പോയ്ക്കുള്ളിലെ വിശ്രമ മന്ദിരവും ടോയ്‌ലെറ്റും അണുനാശിനി ഉപോയഗിച്ച് കഴുകി വൃത്തിയാക്കി. ആനപ്പാറ ഗ്യാര്യേജിനുള്ളിലെ ബസുകൾ മുഴുവനും കഴുകി വൃത്തിയാക്കി. വെള്ളറട ഡിപ്പോക്കുള്ളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭകുമാരിയുടെയും ഫയർസ്റ്റേഷൻ ഓഫീസറുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. വരും ദിവസങ്ങളിൽ പനച്ചമൂട് പബ്ലിക് മാർക്കറ്റും ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിൽ അടിയന്തിരമായി നടപ്പിലാക്കേണ്ട ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനുള്ള അവലോകന യോഗം ചേർന്നു.