പാറശാല: ബ്രേക് ദ ചെയിൻ യജ്ഞത്തിൻറെ ഭാഗമായി അയിര ഗവ. കെ.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകരുടെ കൂട്ടായ്മ സ്കൂളിന് മുന്നിൽ സ്ഥാപിച്ച കൈ കഴുകൽ കിയോസ്കിൻറെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് വിജയൻ നിർവ്വഹിച്ചു. തുടർന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ഹാൻഡ് വാഷ് ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കുയും ചെയ്തു.