vld-3-

വെള്ളറട: മലയോരത്ത് സർക്കാർ ഉത്തരവ് അനുസരിക്കാതെ പ്രവർത്തിച്ച കടകൾ പൊലീസ് അടച്ചുപൂട്ടി. വെള്ളറട, ആര്യങ്കോട് സ്റ്റേഷന്റെ പരിധിയിൽ നിരവധി കടകളാണ് പതിവുപോലെ തുറന്ന് പ്രവർത്തിച്ചത്. 11 മണിയോടുകൂടി ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴിച്ച് ബാക്കിയെല്ലാം അടച്ചുപൂട്ടി. പലചരക്കുകടകളിലും റേഷൻകടകളിലും സാധനം വാങ്ങാൻ എത്തിയവരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. പൊലീസ് ശക്തമായ നടപടിയുമായി മുന്നോട്ടുവന്നപ്പോഴാണ് കടകൾ അടച്ചുപൂട്ടിയത്. മലയോരത്തെ പ്രധാന മലഞ്ചരക്ക് വിൽപ്പന കേന്ദ്രമായ പനച്ചമൂട് പബ്ലിക് മാർക്കറ്റും അടച്ചുപൂട്ടി. ഇനി ഒരുഅറിയിപ്പുണ്ടാകുന്നതുവരെ മാർക്കറ്റിന്റെ പ്രവർത്തനം ഉണ്ടാകില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.