sanitation-

ചിറയിൻകീഴ് :കൊറോണ വ്യാപനം തടയുന്നതിനുള്ള ബ്രേക്ക് ദ ചെയിന്റെ ഭാഗമായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കോട്ടപ്പുറം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചാടിമൂട് കോട്ടപ്പുറത്ത് ആരംഭിച്ച കൈ കഴുകൽ കേന്ദ്രം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ പി.മുരളി,അഡ്വ.യു.സലിം ഷാ,കോ ഓർഡിനേറ്റർ ജി.വ്യാസൻ,സി.എസ് അജയകുമാർ,സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ പ്രേമലത,ഷുമ,ദിവ്യ,നന്ദു,വിഷ്ണു,സുഗന്ധി,അനിഷ്യ തുടങ്ങിയവർ പങ്കെടുത്തു.