മീററ്റ്: കൊറാേണ ബാധിച്ചെന്ന ഭീതിയിൽ ബാർബർ ഷോപ്പ് ഉടമ കഴുത്തറുത്ത് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഹാപുരിലാണ് സംഭവം. പിൽഖുവ സ്വദേശി സുശീൽകുമാർ(32) ആണ് ആത്മഹത്യ ചെയ്തത്. ബാർബർ ഷോപ്പിലെ ഷേവിംഗ് ഉപകരണം ഉപയോഗിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സുശീൽകുമാറിന് പനിയും ചുമയും ഉണ്ടായിരുന്നു. ഒരു സ്വകാര്യ ക്ലിനിക്കിൽ പോയി ചികിത്സ തേടിയെങ്കിലും പനി കുറഞ്ഞില്ല. തനിക്ക് കൊറോണ വൈറസ് ബാധയാണെന്ന് സുശീൽ സ്വയം വിശ്വസിക്കുകയായിരുന്നു. മക്കൾക്ക് കൊറോണ വൈറസ് ബാധിക്കരുതെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പെഴുതി വച്ചിട്ടാണ് ആത്മഹത്യ ചെയ്തത്.