തിരുവനന്തപുരം : ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ നോർത്ത് പോസ്റ്റൽ ഡിവിഷനിൽ ക്രമീകരണങ്ങൾ വരുത്തിയതായി തപാൽവകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു. 31 വരെ ജനറൽ പോസ്റ്റ് ഓഫീസ്, ആറ്റിങ്ങൽ ഹെഡ്‌പോസ്റ്റ് ഓഫീസ്, മെഡിക്കൽ കോളേജ് സബ് ഓഫീസ്, കിളിമാനൂർ സബ് ഓഫീസ്, വർക്കല സബ് പോസ്റ്റ് ഓഫീസ് എന്നിവ പ്രവർത്തിക്കും. മറ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടും. അത്യാവശ്യ സേവനങ്ങളായ സ്പീഡ് പോസ്റ്റ്, രജിസ്റ്റർ കത്തുകൾ ഇ-മണി ഓഡർ എന്നിവയുടെ ബുക്കിംഗുകളും സേവിംഗ്‌സ് ബാങ്ക് ഇടപാടുകളും ലഭ്യമായിരിക്കും. ഓഫീസുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ വൈകിട്ട് 3വരെയായി കുറച്ചു. തപാലുകളുടെയും മണി ഓർഡറുകളുടെ കൈമാറ്റവും വിതരണവും വൈകും. പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസും റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസും പിഴ കൂടാതെ ഏപ്രിൽ 30 വരെ അടയ്ക്കാം.