നാഗർകോവിൽ: കൊറോണയെ തടയാൻ തമിഴ്നാട്ടിൽ ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 31 വരെ ഇതിന് പ്രാബല്യത്തിലുണ്ടാകും. ഇതോടെ തമിഴ്നാട്ടിൽ യാത്ര ദുഷ്കരമായി. അങ്ങോട്ടുള്ള വാഹനങ്ങളെയെല്ലാം ചെക്ക് പോസ്റ്റിലും അതിർത്തിയിലും തടയും. തമിഴ്നാട്ടുകാരാണെങ്കിൽ കൂടി കടത്തിവിടില്ല. ഒരു ജില്ല വിട്ട് അടുത്ത ജില്ലയിലേക്ക് കടക്കാനും വിലക്കുണ്ട്. വാഹനസൗകര്യങ്ങളും പൊതുവാഹനങ്ങളുമില്ല. വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല. ഇതുവരെ 15 പേർക്കാണ് തമിഴ്നാട്ടിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.