പൂവാർ: ഫയർ ആൻഡ് റസ്ക്യൂ പൂവാർ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പൂവാറിലെ ബസ്സ്റ്റാൻഡ് മാർക്കറ്റ്, സാമൂഹ്യ ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കി. പ്രദേശത്തെ വ്യാപാര സ്ഥാപങ്ങളിലെയും റോഡിലേയും കൂടി നിന്ന ആളുകളെ മാറ്റിയതിനു ശേഷമാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പൂവാർ ജംഗ്ഷനിൽ ചന്ത കൂടാറുള്ള ശ്രമം പൊലീസ് ഇടപെട്ട് ഒഴിവാക്കി. തീരദേശത്തെ റേഷൻ കടകളിലും, ബിവറേജസ് ഔട്ട്ലറ്റുകളിലും ക്രമാതീതമായ തിരക്ക് അനുഭവപ്പെട്ടു. ഇത്തരം സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ വേണ്ടുന്ന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.