നെടുമങ്ങാട് :ബ്രേക്ക് ദി ചെയിൻ കാമ്പെയ്ന്റെ ഭാഗമായി നെടുമങ്ങാട് നെട്ടയിൽ മണക്കോട് ശ്രീഭദ്രകാളീക്ഷേത്ര ട്രസറ്റിന്റെ ആഭിമുഖ്യത്തിൽ കൈ കഴുകുന്നതിനായി ക്ഷേത്രാങ്കണത്തിൽ ഹാന്റ് വാഷും സാനിറ്റൈസറും അടങ്ങിയ കൗണ്ടർ സജ്ജമാക്കി. ക്ഷേത്ര മേൽശാന്തി അനൂപ് പോറ്റി,ക്ഷേത്ര സെക്രട്ടറി എസ്.ചന്ദ്രകുമാർ,ജോയിന്റ് സെക്രട്ടറി ടി.വിനോദ്,ട്രഷറർ വി.രഞ്ചിത്ത്, ഭരണ സമിതി അംഗം വി.ദേവിദാസ് തുടങ്ങിയവർ പങ്കെടുത്തു.