നെടുമങ്ങാട് :കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സി.പി.എം തോളൂർ ബ്രാഞ്ച് നിർമ്മിച്ചു നൽകിയ ഫേസ് മാസ്കുകൾ തോളൂർ കാർമേൽ ഓൾഡ് ഏജ് ഹോം അന്തേവാസികൾക്ക് വിതരണം ചെയ്തു.സി.പി.എം ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം അഡ്വ.എം.എ കാസിം കാർമേൽ മാനേജിംഗ് ഡയറക്ടർ സി.ധർമദാസിനു കൈമാറി.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സജീന കാസിം, സി.ശശികുമാർ, ഷിനു രാജപ്പൻ,സിയോൺ ഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.