malayinkil

മലയിൻകീഴ്:കൊറോണ വെെറസ് വ്യാപനം തടയാൻ മാസ്‌ക് നിർമ്മിച്ച് മലയിൻകീഴ് ഗ്രാമപഞ്ചായത്തും.കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ സിൻട്രല്ല തുണി സഞ്ചി നിർമ്മാണ യൂണിറ്റാണ് മാസ്‌ക് നിർമ്മാണം ആരംഭിച്ചത്.ജില്ലാ റൂറൽ പൊലീസ് അസോസിയേഷനായി തയറാക്കിയ മാസ്‌കുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ നിർവഹിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിബു റോബർട്ട്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയകുമാർ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്ത്,ഗീതാകുമാരി,ബിന്ദു,അർച്ചന,ബിന്ദു ലോഖ,രമ എന്നിവർ പങ്കെടുത്തു.