കോവളം:വെങ്ങാനൂർ ഉച്ചക്കട നാഗപുരം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചക്കട ജംഗ്ഷനിൽ പൊതുജനങ്ങൾക്കായി ആരംഭിച്ച ബ്രേക്ക് ദി ചെയിൻ പരിപാടി വിഴിഞ്ഞം സബ് ഇൻസ്പെക്ടർ സജി ഉഘാടനംചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു.അസോസിയേഷൻ സെക്രട്ടറി എം.ജമന്തിശ്വര ദേവ് സ്വാഗതവും പ്രസിഡന്റ് പി.നരായണൻ നായർ നന്ദിയും പറഞ്ഞു.രക്ഷാധികാരി സദാനന്ദൻ,സുരാജ് വർക്കിംഗ് പ്രസിഡന്റ് പ്രമോദ് കുമാർ, ട്രഷറർ ചന്ദ്രമോഹനൻ,ടി.ഡി. ബിജു,ബാജി,വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.