വർക്കല:ജില്ലാ അതിർത്തിയായ കാപ്പിൽ സ്ഥാപിച്ച ചെക്ക്പോസ്റ്റിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി.പൊലീസും ആരോഗ്യവകുപ്പും വാഹന ഗതാഗത വകുപ്പുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.കാപ്പിൽ ബോട്ട് ക്ലബിനു സമീപം നടന്ന പരിശോധനയ്ക്ക് തെർമൽ സ്കാൻ ഉൾപെടെയുളള സംവിധാനങ്ങളുണ്ടായിരുന്നു.പരിശോധന രാത്രിയിലും തുടരും.രാവിലെ ആരംഭിച്ച പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ തൃദീപ്,കെ.ആർ.ഗോപകുമാർ, അസി.മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ ധനീഷ് കുമാർ,അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബൈജു,സിവിൽ പൊലീസ് ഓഫീസർ നിധിൻ,ജെ.പി.എച്ച്.എൻ മാരായ ശില്പ,സുധ,സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.