തിരുവനന്തപുരം: ലോക്ക് ഡൗൺ നിലവിൽവന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്ക് സഹായ ഹസ്തവുമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്. കേരള വോളന്ററി യൂത്ത് ആക്ഷൻ അംഗങ്ങളും ബോർഡ് കോ ഓർഡിനേറ്റർമാരുമാണ് അവശ്യ സാധനമോ മരുന്നോ വാങ്ങാൻ കഴിയാത്തവർക്ക് ഇവ വാങ്ങി നൽകുന്നത്. തിരുവനന്തപുരം സിറ്റി, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട് നഗരസഭാ പരിധി എന്നിവിടങ്ങളിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. വോളന്റിയർമാരെ ന്ധപ്പെട്ട് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും തുകയും ഏൽപ്പിച്ചാൽ സാധനങ്ങൾ വാങ്ങി വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. ബന്ധപ്പെടേണ്ട നമ്പറുകൾ: തിരുവനന്തപുരം സിറ്റി: 7012864879 ( സുന്ദർ), 7907130721 (നിഖിൽ), ആറ്റിങ്ങൽ: 9746109031 (രാജേഷ്), 9037521894 (സുജിത്ത് രാജ്), നെയ്യാറ്റിൻകര: 8089897362 (നവീൻ), 9946004271 (സജീർ), നെടുമങ്ങാട് നഗരസഭ: 9526347107 (ഷാഫി), 9995977575 (രഞ്ജിത്ത്).