ആര്യനാട്: സർക്കാർ ലോക്ക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ ആര്യനാട് സർവീസ് സഹകരണ ബാങ്ക് അവശ്യ സാധനങ്ങൾ വീട്ടിലെത്തികുന്ന ഹോംഡെലിവറി സംവിധാനം ഏർപ്പെടുത്തുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്. ദീക്ഷിതും സെക്രട്ടറി എസ്. അരുൺഘോഷും അറിയിച്ചു. 9567496039, 9847356923 എന്നീ നമ്പറുകളിൽ ലിസ്റ്റ് വാട്ട്സാപ്പ് ചെയ്താലോ ഫോൺ ചെയ്താലോ അവശ്യസാധനങ്ങൾ വീട്ടിലെത്തും. ബാങ്കിന്റെ നീതി സ്റ്റോർ വഴി ബാങ്ക് പരിധിയിലെ സ്ഥലങ്ങളിലാണ് സാധനങ്ങൾ എത്തിക്കുക. സർക്കാരിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വിലക്കുറവിൽ ഗുണമേന്മയുള്ള സാധനങ്ങളായിരിക്കും വീട്ടിൽ എത്തിച്ചുനൽകുന്നതന്ന് അറിയിപ്പിൽ പറയുന്നു.