തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കായി കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി. 25 തീവ്രപരിചരണ കിടക്കകളാണ് ഏർപ്പെടുത്തിയത്. വരും ദിനം ഇത് 45 ആയി മാറും.കെ എച്ച് ആർ ഡബ്ളിയു.എസ് മൂന്നാം നില മുഴുവനായി 60 കിടക്കകളുള്ള ഐസൊലേഷൻ ഏരിയയാക്കി മാറ്റും. നിലവിൽ നിരീക്ഷണത്തിലുള്ള രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഇവർക്ക് തുടർ ചികിത്സ ആവശ്യമുള്ളവരാണ്. ഹൃദ്രോഗികളും വൃക്ക രോഗികളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം രോഗികൾക്ക് ഐ.സി.യുവിലെ ചികിത്സ തന്നെ തുടരും.

ക്രമീകരണങ്ങൾ

രക്തസാമ്പിൾ ശേഖരണം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12.30വരെ
ഐ.സി.യു കിടക്കകളുടെ എണ്ണം 45 ആക്കി വർദ്ധിപ്പിച്ചു
 ജീവനക്കാർക്ക് വാഹന സൗകര്യവും ദൂരെസ്ഥലങ്ങളിൽനിന്നു വരുന്നവർക്ക് താമസസൗകര്യവും
150 ഐസൊലേഷൻ വാർഡുകൾ അടുത്ത ദിവസം സജ്ജമാകും
നിരീക്ഷണത്തിലുള്ള ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ പ്രത്യേക സംവിധാനം