1. reji

കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം പൊരുന്തമണിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കലുങ്കിലിടിച്ചു മറിഞ്ഞ് ആശുപത്രി ജീവനക്കാരൻ മരിച്ചു. കിളിമാനൂർ അടയമൺ ആർ.എസ് ഭവനിൽ രജിലാൽ (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 ഓടെ യാണ് അപകടം . തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഫാർമസിസ്റ്റാണ് രജിലാൽ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശു പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അച്ഛൻ: സോമൻ. അമ്മ: രജനി. ഭാര്യ: ഡയാന .രണ്ട് മക്കളുണ്ട്.