തിരുവനന്തപുരം: ഭക്ഷണവും അവശ്യസാധനങ്ങളുമായി കുടുംബശ്രീയുടെ ഹോം ഡെലിവറി തുടങ്ങി. കുടുംബശ്രീയുടെ വാർഡ്തല എ.ഡി.എസുമായോ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ്തല മെമ്പർമാർ വഴിയോ ഓർഡർ നൽകാം. ഹോം ഡെലിവറി എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിൽ കുടുംബശ്രീ ഹോട്ടലുകൾ, കാന്റീനുകൾ എന്നിവിടങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണം വീടുകളിലും ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തിക്കും. നിത്യോപയോഗ സാധനങ്ങളും എത്തിച്ച് തരും. കുടുംബശ്രീ യൂണിറ്റുകൾ സജീവമായിട്ടുള്ള സ്ഥലങ്ങളിൽ ഇതിന്റെ പ്രവർത്തനം ഇന്ന് രാവിലെ മുതൽ തുടങ്ങി.