ആറ്റിങ്ങൽ: ഇന്നലെ രാത്രി പെയ്ത ഇടിയോടുകൂടിയ മഴയിൽ ആലങ്കോട് എൽ.പി സ്കൂളിന് സമീപം ജെസി മൻസിലിൽ ഹാഷിന്റെ വീടിന് വിള്ളലേറ്റു. ഉഗ്ര ശബ്ദത്തോടെ മിന്നലേറ്റ വീട്ടിലെ ട്യൂബ് ലൈറ്റ് ഉൾപ്പെടെയുള്ളവ പൊട്ടിത്തെറിച്ചു. സംഭവം നടക്കുന്ന സമയത്ത് 5 കുട്ടികളടക്കം പത്ത് പേർ വീട്ടിലുണ്ടായിരുന്നു. അയൽവക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ട ഇവർ ഇന്ന് രാവിലെ വീട്ടിൽ തിരികെയെത്തിയപ്പോഴേക്കും കെ. എസ്.ഇ.ബി മീറ്ററടക്കമുള്ളവ തകർന്ന നിലയിലായിരുന്നു.