കിളിമാനൂർ :നിയന്ത്രണം വിട്ട കാർ റോഡ് വക്കിലെ മൈൽ കുറ്റിയിൽ ഇടിച്ച് മറിഞ്ഞ് സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റ് മരിച്ചു. കിളിമാനൂർ അടയമൺ ആർ.എസ് ഭവനിൽ റിട്ട . അധ്യാപകൻ സോമന്റെ മകൻ റജിലാലാണ് (41) മരിച്ചത് . ഇന്നലെ വൈകുന്നേരം 6 മണിയോടെ സംസ്ഥാന പാതയിൽ പൊരുന്തമണിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും വീട്ടിലേക്ക് വരുമ്പോൾ റോഡ് വക്കിലെ മൈൽക്കുറ്റിയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് ടെലിഫോൺ പോസ്റ്റിലും കലുങ്കിലും ഇടിച്ച് മറിയുകയായിരുന്നു .കാറിൽ റജിലാൽ മാത്രമാണുണ്ടായിരുന്നത് .ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ഭാര്യ ഡയാന കടക്കൽ ചിതറ പി.എച്ച്.സിയിലെ നഴ്‌സാണ്. രണ്ട് കുട്ടികളുണ്ട് .കിളിമാനൂർ പൊലീസ് കേസെടുത്തു.