വെഞ്ഞാറമൂട്:പുല്ലമ്പാറ വാലിക്കുന്ന് വീട്ടിൽ സിനി (34) കൊല ചെയ്യപ്പെട്ടിട്ട് മൂന്നാഴ്ച കഴിഞ്ഞെങ്കിലും പ്രതിയായ ഭർത്താവിനെ പിടികൂടാനായില്ല. സിനിയെ ആയുധംവച്ച് തലയ്ക്കടിച്ച് കൊന്ന് കക്കൂസ് കുഴിയിൽ മണ്ണിട്ട് മൂടുകയാണ് ചെയ്തത്. മാർച്ച് 3 നാണ് സിനി കൊല ചെയ്യപ്പെട്ടത് പുറം ലോകം അറിഞ്ഞത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു.

കൊല നടത്തിയ ഭർത്താവ് കുട്ടൻ 2ന് വീട്ടിൽ നിന്ന് ഒളിവിൽ പോയി. പൊലീസ് നായ വീടിനു സമീപത്തെ പുരയിടത്തിലൂടെ കുറേ ദൂരം പോയ ശേഷം ആളൊളിഞ്ഞ വീടിന് സമീപം എത്തിയിരുന്നു. മാർച്ച് 2ന് കുട്ടൻ പുല്ലമ്പാറ പാടശേഖരത്തിലൂടെ മൂന്നുതോടുവഴി പാലം കവലവരെ പോകുന്നത് കണ്ടവരുണ്ട്. കുട്ടൻ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതു കൊണ്ട് സൈബർ വഴിയുള്ള അന്വേഷണം നടത്താൻ കഴിയാത്തതാണ് വട്ടം കറക്കുന്നത്. മുമ്പ് ജോലി ചെയ്തിരുന്ന കുളത്തൂപ്പുഴയിലും തമിഴ്നാട്ടിലും പൊലീസ് സംഘം പോയിരുന്നു. പാലോട്ട് മേഖലയിലെ ബന്ധുവീടുകളിലും തെരച്ചിൽ നടത്തി. ഒരാഴ്ച മുമ്പ് മറ്റൊരാളുടെ ഫോണിൽ നിന്ന് ഇയാൾ കർണാടകത്തിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ഇതനുസരിച്ച് കർണാടകത്തിലും തെരച്ചിൽ നടത്തി. കൂടാതെ ടാപ്പിംഗ് എസ്റ്റേറ്റുകളിലും വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ബസ് ഡിപ്പോകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തിവരികയാണ്. മക്കളായ അരവിന്ദിനെയും അനന്ദുവിനെയും ചൈൽഡ് വെൽഫെയർ

ഏറ്റെടുത്തിരുന്നു.