തിരുവനന്തപുരം: ബന്ദിപ്പൂർ ചെക്പോസ്റ്റിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറോളം മലയാളികൾ കുങ്ങിക്കിടക്കുന്നു .ലോക്ഡൗൺപ്രഖ്യാപിച്ചിരിക്കുന്നതിനാൽ അതിർത്തി തുറക്കാനാവില്ലെന്നാണ് അധികൃതർ പറയുന്നത്.കുടുങ്ങിക്കിടക്കുന്നവരെ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. പ്രത്യേക ഉത്തരവില്ലാതെ ചെക്പോസ്റ്റ് തുറക്കാനാവില്ലെന്നും അധികൃതർ പറയുന്നുണ്ട്.
ബന്ദിപ്പൂർ ചെക്പോസ്റ്റ് കടന്ന് 18 കിലോമീറ്റർ കാട്ടിലൂടെ നടന്നാൽ മാത്രമേ കേരള അതിർത്തിയിൽ എത്താനാവൂ. ലോക് ഡിൺ പ്രഖ്യാപിച്ചതോടെ വാടക വീടും മറ്റും ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് മലയാളികൾ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്..