bandhipur-

തിരുവനന്തപുരം: ബന്ദിപ്പൂർ ചെക്പോസ്റ്റിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറോളം മലയാളികളെ അതിർത്തി കടത്തിവിട്ടുതുടങ്ങി .പരിശോധനയും ബോധവത്കരണവും നടത്തിയതിനുശേഷമാണ.് ഇവരെ കേരളത്തിലേക്ക് പോകാൻ അനുവദിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകൾ ഇവർ കുടുങ്ങിക്കിടന്നത്.

ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രത്യേക ഉത്തരവില്ലാതെ ചെക്പോസ്റ്റ് തുറക്കാനാവില്ലെന്നാണ് അധികൃതർ നേരത്തേ പറഞ്ഞിരുന്നത്. ബന്ദിപ്പൂർ ചെക്പോസ്റ്റ് കടന്ന് 18 കിലോമീറ്റർ കാട്ടിലൂടെ നടന്നാൽ മാത്രമേ കേരള അതിർത്തിയിൽ എത്താനാവൂ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വാടക വീടും മറ്റും ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് മലയാളികൾ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്..