lorry-

കോഴിക്കോട്: കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ പോയ ലോറികൾ അന്യ സംസ്ഥാന

ങ്ങലിൽ കുടുങ്ങി. രാജ്യത്ത് സമ്പൂർണ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് ഇവർക്ക് പ്രശ്നമായത്. ലോറി തൊഴിലാളികളിൽ ചിലരെ മഹാരാഷ്ട്രയിലും തെലുങ്കാനയിലും ഐസൊലേഷനിലാക്കുകയും ചെയ്തുവത്രേ. കുടുങ്ങിക്കിടക്കുന്ന ഡ്രൈവർമാർക്ക് ആഹാരവും വെള്ളവും ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് റിപ്പോർട്ട്. നാലുദിവസം മുമ്പ് കോഴിക്കോട്ടുനിന്നുപോയ ലോറികളിൽ ഭൂരിഭാഗവും കുടുങ്ങിക്കിടക്കുകയാണ്. പ്രശ്നപരിഹാരത്തിന് സംസ്ഥാനസർക്കാർ മുൻകൈയെടുത്ത് മറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നട‌ത്തണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.