തിരുവനന്തപുരം: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ശന നടപടികളുമായി വയനാട് ജില്ലാ ഭരണകൂടം. വയനാട് അതിര്‍ത്തി അടച്ചു. അതിർത്തി വഴി ഇനി ആരെയും കേരളത്തിലേക്ക് കടത്തിവിടേണ്ടെന്നാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് അതിർത്തി കടന്നവർ കൊറോണ കെയർ സെന്‍ററിലേക്ക് മാറണം.ഇന്നലെ കർണാടകത്തില്‍നിന്നും നാട്ടിലേക്ക് തിരിച്ച ഇരുന്നൂറോളം മലയാളികളെ മണിക്കൂറുകളോളം അതിർത്തിയില്‍ കുടുങ്ങിയിരുന്നു. കേരള ചീഫ് സെക്രട്ടറിയുടെ ഉത്തരവില്ലാതെ ഇവരെ കടത്തിവിടാനാകില്ലെന്ന് കർണാടക വനംവകുപ്പ് അധികൃതർ ഉത്തരവിട്ടതോടെ രാത്രി മുഴുവന്‍ അതിർത്തിയില്‍ വാഹനത്തില്‍ കഴിയേണ്ടിവന്നു. അവരെ ഇന്നുരാവിലെയാണ് ഇവരെ അതിർത്തി കടക്കാൻ അനുവദിച്ചത്.