cv

വർക്കല: സമഗ്ര വികസനത്തിന് പ്രാധാന്യം നൽകി വർക്കല നഗരസഭയ്ക്ക് 73, 0647497.80 രൂപയുടെ ബഡ്ജറ്റ് . 73 കോടിരൂപ വരവും 598507000 രൂപ ചെലവും 132140497.80 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2020 -2021 വർഷത്തെ ബജറ്റാണ് വർക്കല നഗരസഭാ വൈസ് ചെയർമാൻ എസ്. അനിജോ അവതരിപ്പിച്ചത്. ചെയർപേഴ്സൺ ബിന്ദു ഹരിദാസ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ സെക്രട്ടറി എസ്. സജിയുടെ സാന്നിദ്ധ്യത്തിലാണ് ബഡ്ജറ്റ് അവതരണം. നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും പാർപ്പിടം കുടിവെള്ളം വൈദ്യുതി, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ സ്ത്രീ ജനങ്ങളുടെ സംരക്ഷണവും സുരക്ഷിതത്വവും, അഗതി പരിരക്ഷ, നഗര വികസനം, ശുചിത്വ പരിപാലനം എന്നീ വിപുലമായ പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ നികുതികളോ നികുതി വർദ്ധനവോ ഇല്ല.