ബാലരാമപുരം:യൂത്ത് കോൺഗ്രസ് പെരിങ്ങമല യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പൊജുജനങ്ങൾക്ക് സൗജന്യമായി മാസ്ക് വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പെരിങ്ങമല ഹരി,പഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയൻ,മെമ്പർ ബി.വിക്രമൻ,യൂണിറ്റ് സെക്രട്ടറി രതീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പള്ളിച്ചൽ ഫാമിലി സെന്റെറിലെ മെഡിക്കൽ ഓഫീസർ ഡോ.ദീപയ്ക്ക് കൈമാറി.