th

മുടപുരം:കൊറോണ വെെറസ് വ്യാപനം തടയാൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വിപുലമായ ക്രമീകരണം ഏർപ്പെടുത്തി. ഫസ്റ്റ് ടെസ്റ്റ് നടത്താനുള്ള സംവിധാനവും 12 പേരെ ഒരേസമയം അഡ്മിറ്റ് ചെയ്യാവുന്ന ഐസെലേഷൻ വാർഡും സജ്ജമാക്കി.ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം 12 മണിക്കൂറായി ക്രമീകരിച്ച് 25 ജീവനക്കാർക്കു ആശുപത്രിയിൽ താമസിക്കാനുള്ള സംവിധാനവും ഒരുക്കി.വക്കം റൂറൽ ഹെൽത്ത് സെന്ററിലും അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും സൗകര്യങ്ങളുണ്ട്.താലൂക്ക് ആശുപത്രിയും വക്കം റൂറൽ ഹെൽത്ത് സെന്ററും ബ്ലോക്ക് പഞ്ചായത്തിന്റെ നിർദ്ദേശാനുസരണം സാനിറ്റൈസർ നിർമ്മിച്ചു വിതരണമാരംഭിച്ചു.മാസ്‌കുകളും ശേഖരിച്ചു വിതരണം ചെയ്യുന്നു.103 വാർഡുകളിലും പൊലീസ് ഉൾപ്പെടെ അംഗങ്ങളായ നിരീക്ഷണ സമിതികളും രൂപീകരിച്ചു. ഭീതി ഒഴിവാക്കി സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്നയും അഭ്യർത്ഥിച്ചു.