വെഞ്ഞാറമൂട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. പുളിമാത്ത് കുട്ടിയല കെ.കെ.ഹൗസിൽ ഷമീർ (25), കല്ലറ തച്ചോണം റജിലൻസിലിൽ റാസിം (30) എന്നിവർക്കാണ് പരിക്കുപറ്റിയത്.ചൊവ്വാഴ്ച്ച രാത്രി 7.10 ന് കാരേറ്റ് ആറാംതാനത്ത് വച്ചായിരുന്നു അപകടം. എതിർ ദിശകളിൽ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.