വെഞ്ഞാറമൂട്: വേനൽ മഴയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും കേബിൾ ഓപ്പറേറ്റേഴ്സിന് വൻ നഷ്ടമാണ് സംഭവിച്ചത്. വരും ദിവസങ്ങളിലും തുടർന്നും ശക്തമായ വേനൽ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ കേബിൾ ടി.വി ഉപഭോക്താക്കളും കാറ്റിന്റെയും മഴയുടെയും സമയം കേബിളുകൾ വിച്ഛേദിച്ച് ഇടണമെന്ന് കെ.സി.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുടവുക്കോണം ശ്രീകണ്ഠൻ നായർ അറിയിച്ചു.