ബാലരാമപുരം: കൊറോണ വൈറസ് ഭീതിയുയർത്തിയ സാഹചര്യത്തിൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം പള്ളിച്ചൽ ചിറ്റിക്കോട് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ 28 മുതൽ ഏപ്രിൽ മൂന്ന് വരെ നടത്താനിരുന്ന പൊങ്കാല മഹോത്സവം ആചാരപ്രകാരമുള്ള പൂജാചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ക്ഷേത്രകമ്മിറ്റി അറിയിച്ചു.ഏപ്രിൽ 3ന് നടക്കുന്ന വഴിപാട് പൊങ്കാല അവരവരുടെ വീടുകളിൽ രാവിലെ 9.30ന് തീപകർന്ന് 11.45ന് നിവേദിക്കാം.അഞ്ച് പേരിൽ കൂടുതൽ ക്ഷേത്രത്തിൽ ഒരേസമയം ദർശനം അനുവദിക്കില്ലെന്നും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ക്ഷേത്രകമ്മിറ്റി അറിയിച്ചു.