വർക്കല:വർക്കല നഗരസഭയിൽ നടന്ന ബജറ്റ് അവതരണം പ്രതിപക്ഷ കൗൺസിലർമാർ ബഹിഷ്ക്കരിച്ചു.ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ധൃതി പിടിച്ച് ബജറ്ര് അവതരിപ്പിച്ച് പാസാക്കാനുളള എൽ.ഡി.എഫ് ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് കൗൺ സിലർമാരും ബി.ജെ.പി കൗൺസിലർമാരും ഒരു സ്വതന്ത്ര കൗൺസിലറും ബജറ്ര് യോഗത്തിൽ നിന്ന് വിട്ട് നിന്നത്.ആകെ കൗൺസിലർമാർ 33 പേരാണ് സി.പിഎം 18 സി.പി.ഐ 1 ബി.ജെ.പി 3 കോൺഗ്രസ് 11 സ്വതന്ത്രൻ 1 ഇങ്ങനെ.യാണ് കഷിനില.18 അംഗ സി.പി.എം അംഗങ്ങളിൽ 14 പേർ കൗൺസിലിൽ ഹാജരായിരുന്നു. 4 അംഗങ്ങൾ എത്തിയിരുന്നില്ല.