corona

ലക്നൗ: ഒരു യാത്രയും നടത്താത്ത യുവാവിനും കൊറോണ. ഉത്തർപ്രദേശിലെ പിലിഭിത്തിലെ 33കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാൾ യാത്ര നടത്തിയില്ലെങ്കിലും മറ്റുള്ള ആരിൽ നിന്നോ രോഗം പകർന്നതായാണ് വിലയിരുത്തൽ. രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് ഇത് കണക്കാക്കുന്നത്. എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്ന് പറയുന്നതിന്റെ തെളിവാണിത്. യാത്ര നടത്തിയില്ലെങ്കിലും യാത്ര നടത്തിയവരിലൂടെ ഇയാളിൽ വൈറസ് പടരുകയായിരുന്നുവെന്ന് ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ ഡോക്ടർ സുധീർ സിംഗ് പറഞ്ഞു.