ചിറയിൻകീഴ് :കൊറോണ സമൂഹ വ്യാപനം മൂലമുള്ള നിയന്ത്രണങ്ങളെത്തുടർന്ന് ദുരിതത്തിലായ കയർത്തൊഴിലാളികൾക്ക് അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കയർത്തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. നിലവിലെ സർക്കാർ നിയന്ത്രണങ്ങളെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് കയർ തൊഴിലാളികളും കുടുംബവും പട്ടിണിയിലാകാതിരിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജി.സുരേന്ദ്രൻ, മേഖലാ പ്രസിഡന്റ് എ.ആർ.നിസാർ, ജില്ലാ ഭാരവാഹികളായ പനത്തുറ പുരുഷോത്തമൻ, കടയ്ക്കാവൂർ അശോകൻ, എസ്.ജി.അനിൽകുമാർ, കാപ്പിൽ രാജു, മുരുക്കുംപുഴ തമ്പി എന്നിവർ ആവശ്യപ്പെട്ടു.