നെയ്യാറ്റിൻകര:കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി 'ബ്രേക്ക് ദ ചെയിൻ' പദ്ധതി നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾചർ ഡെവലപ്പ്മെന്റ് സഹകരണ സംഘത്തിൽ സംഘടിപ്പിച്ചു.സംഘം പ്രസിഡന്റ് വി.എസ്.സജീവ്കുമാർ കൈ കഴുകൽ കിയോസ്‌കറിന്റെ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സി.ഷാജി,സെക്രട്ടറി ജി.ബിജു,ഭരണ സമിതിയംഗങ്ങളായ വി.എസ്.പ്രേമകുമാരൻ നായർ,വി.അനിൽകുമാർ,എസ്.എസ്.ഷെറിൻ,ആർ.സാബിരാജ്,ആറാലുംമൂട് വിജയൻ,അനന്ദു.എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.